മു​​​​ൻ രാ​​ഷ്‌​​ട്ര​​​​പ​​​​തി അ​​​​ബ്ദു​​​​ൾ ക​​​​ലാം വി​​​​ട​​​​വാ​​​​ങ്ങി​​​​യി​​​​ട്ട് ഇ​​​​ന്നു ര​​​​ണ്ടു​​​​ വ​​​​ർ​​​​ഷം

01:46 AM Jul 27, 2017 | Deepika.com
രാ​​മേ​​ശ്വ​​ര​​ത്തേ​​ക്ക് ഇ​​ന്ന് ഒ​​ഴു​​കി​​യെ​​ത്തു​​ന്ന​​വ​​രു​​ടെ എ​​ണ്ണം ഇ​​ര​​ട്ടി​​ക്കും. ഇ​​ന്ത്യ​​യു​​ടെ ഏ​​റ്റ​​വും ജ​​ന​​കീ​​യ​​നാ​​യ​​ മു​​​​ൻ ​​രാ​​ഷ്‌​​ട്ര​​പ​​​​തി എ​​​​പി​​​​ജെ അ​​​​ബ്ദു​​​​ൾ ക​​​​ലാം വി​​​​ട​​​​വാ​​​​ങ്ങി​​​​യി​​​​ട്ട് ഇ​​​​ന്ന് (ജൂ​​​​ലൈ 27) ര​​​​ണ്ടു​​​​വ​​​​ർ​​​​ഷം. ഇ​​ന്ത്യ​​യു​​ടെ മി​​​​സൈ​​​​ൽ​​മാ​​​​ൻ എ​​​​ന്ന​​​​റി​​​​യ​​​​പ്പെ​​​​ടു​​​​ന്ന ക​​​​ലാ​​​​മി​​​​ന്‍റെ ക​​​​ബ​​​​റി​​​​ടം സ​​​​ന്ദ​​​​ർ​​​​ശി​​ക്കാ​​ൻ നൂ​​റു​​ക​​ണ​​ക്കി​​ന് ആ​​ളു​​ക​​ളാ​​ണ് ദി​​വ​​സ​​വും രാ​​മേ​​ശ്വ​​ര​​ത്തേ​​ക്ക് എ​​ത്തു​​ന്ന​​ത്. 2015 ജൂ​​​​ലൈ 27നാ​​​​ണ് ക​​ലാം അ​​​​ന്ത​​​​രി​​​​ച്ച​​​​ത്. ഷി​​​​ല്ലോം​​ഗ് ഐ​​​​ഐ​​​​എ​​​​മ്മി​​​​ൽ പ്ര​​​​ഭാ​​​​ഷ​​​​ണം ന​​​​ട​​​​ത്തു​​​​ന്ന​​​​തി​​​​നി​​​​ടെ ഹൃ​​​​ദ​​​​യാ​​​​ഘാ​​​​തം​​​​മൂ​​​​ല​​മാ​​യി​​രു​​ന്നു അ​​ന്ത്യം. സ്വ​​​​ദേ​​​​ശ​​​​മാ​​​​യ രാ​​​​മേ​​​​ശ്വ​​​​രം ക​​​​ട​​​​ൽ​​​​ത്തീ​​​​ര​​​​ത്തി​​​​ന​​​​ടു​​​​ത്തു​​​​ള്ള രാ​​​​മ​​​​നാ​​​​ഥ​​​​പു​​​​ര​​​​ത്തെ ശാ​​​​ന്ത​​​​മാ​​​​യ മ​​​​ണ​​​​ൽ​​​​പ്പ​​​​ര​​​​പ്പി​​​​ലാ​​​​ണ് അ​​ന്ത്യ​​വി​​ശ്ര​​മം. ക​​​​ലാ​​​​മി​​​​ന്‍റെ ക​​​​ബ​​​​റ​​​​ട​​​​ക്കം ന​​​​ട​​​​ന്ന​​​​തു​​മു​​ത​​ൽ സ്മൃ​​തി മ​​​​ണ്ഡ​​​​പ​​​​ത്തി​​​​ലേ​​​​ക്കു ജ​​​​ന​​​​പ്ര​​​​വാ​​​​ഹ​​​​മാ​​​​ണ്.

മ്യൂ​​സി​​യം

പ​​​​വി​​​​ത്ര​​​​ദേ​​​​ശം എ​​​​ന്ന അ​​​​ർ​​​​ഥ​​​​ത്തി​​​​ൽ അ​​​​റി​​​​യ​​​​പ്പെ​​​​ടു​​​​ന്ന രാ​​​​മേ​​​​ശ്വ​​​​ര​​​​ത്തെ പ്ര​​​​ശ​​​​സ്ത​​​​മാ​​​​ക്കു​​​​ന്ന​​​​തു ക​​​​ട​​​​ൽ​​​​ത്തി​​​​ര​​​​മാ​​​​ല​​​​ക​​​​ളു​​​​ടെ ലാ​​​​ള​​​​ന​​​​മേ​​​​റ്റു സ്ഥി​​​​തി​​ചെ​​​​യ്യു​​​​ന്ന രാ​​​​മ​​​​നാ​​​​ഥ ക്ഷേ​​​​ത്ര​​​​മാ​​​​ണ്. ഈ ​​​​ക്ഷേ​​​​ത്ര​​​​ത്തോ​​​​ടു ചേ​​​​ർ​​​​ന്നു​​​​ള്ള ക​​​​ലാ​​​​മി​​​​ന്‍റെ വ​​​​സ​​​​തി​​​​യി​​​​ൽ അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ന്‍റെ സ്മ​​​​ര​​​​ണ​​​​ക​​​​ൾ നി​​​​റ​​​​യു​​​​ന്ന മ്യൂ​​​​സി​​​​യ​​വും ഉ​​യ​​ർ​​ന്നി​​ട്ടു​​ണ്ട്.

രാ​​​​മ​​​​നാ​​​​ട്ടു​​​​നി​​​​ന്നു രാ​​​​മേശ്വര​​​​ത്തേ​​​​ക്കു​​​​ള്ള വ​​​​ഴി​​​​മ​​​​ധ്യേ​​​​യാ​​​​ണ് ഡോ.​​​​എ​​​​പി​​​​ജെ അ​​​​ബ്ദു​​​​ൾ ക​​​​ലാം നാ​​​​ഷ​​​​ണ​​​​ൽ മെ​​​​മ്മോ​​​​റി​​​​യം സ്ഥി​​​​തി​​​​ചെ​​​​യ്യു​​​​ന്ന​​​​ത്. ഈ ​​​​സ്മൃതി​​​​മ​​​​ണ്ഡ​​​​പ​​​​ത്തി​​​​ൽ​​നി​​​​ന്ന് ആ​​​​റു കി​​​​ലോ​​​​മീ​​​​റ്റ​​​​ർ സ​​​​ഞ്ച​​​​രി​​​​ച്ചാ​​​​ൽ രാ​​​​മേ​​​​ശ്വ​​​​രം ജം​​​​ഗ്ഷ​​​​നി​​​​ലും ഇ​​​​വി​​​​ടെ​​​​നി​​​​ന്ന് ഒ​​​​രു കി​​​​ലോ​​​​മീ​​​​റ്റ​​​​ർ സ​​​​ഞ്ച​​​​രി​​​​ച്ചാ​​​​ൽ രാ​​​​മ​​​​നാ​​​​ഥ​​​​ക്ഷേ​​​​ത്ര​​​​ത്തി​​​​ലു​​​​മെ​​​​ത്താ​​​​നാ​​​​കും. മ​​​​ധു​​​​ര​​​​യി​​​​ൽ​​നി​​​​ന്ന് ഇ​​​​വി​​​​ടെ​​​​യെ​​​​ത്താ​​​​ൻ 180 കി​​​​ലോ​​​​മീ​​​​റ്റ​​​​ർ ദൂ​​​​ര​​​​മാ​​​​ണ്.

വെ​​ങ്ക​​ല​​പ്ര​​തി​​മ

ക​​​​ലാ​​​​മി​​​​നെ​​​​പ്പോ​​​​ലെ ത​​​​ന്നെ ലാ​​​​ളി​​​​ത്യ​​​​പൂ​​​​ർ​​​​ണ​​​​മാ​​​​ണ് സ്മൃ​​​​തി മ​​​​ണ്ഡ​​​​പ​​​​വും. ക​​​​ലാ​​​​മി​​​​ന്‍റെ മു​​​​ടി​​​​യു​​​​ടെ രൂ​​​​പം ആ​​​​ലേ​​​​ഖ​​​​നം ചെ​​​​യ്തി​​​​രി​​​​ക്കു​​​​ന്ന മാ​​​​ർ​​​​ബി​​​​ൾ സ്തം​​​​ഭ​​​​ത്തി​​​​നു മു​​​​ക​​​​ളി​​​​ൽ സ്ഥാ​​​​പി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ന്‍റെ ജീ​​​​വ​​​​ൻ​​​​തു​​​​ടി​​​​ക്കു​​​​ന്ന വെ​​​​ങ്ക​​​​ല പ്ര​​​​തി​​​​മ ആ​​​​രെ​​യും ആ​​ക​​ർ​​ഷി​​ക്കും.

തൊ​​​​ട്ടു​​​​പി​​​​ന്നി​​​​ലാ​​​​യാ​​​​ണ് ക​​ബ​​റി​​ടം. ക​​​​ലാ​​​​മി​​​​ന്‍റെ ഒ​​​​ന്നാം ച​​​​ര​​​​മ​​​​വാ​​​​ർ​​​​ഷി​​​​ക​​​​ദി​​​​ന​​​​മാ​​​​യ 2016 ജൂ​​​​ലൈ 27നാ​​​​ണ് ഇ​​​​വി​​​​ടെ അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ന്‍റെ സ്മൃ​​​​തി​​​​മ​​​​ണ്ഡ​​​​പ​​​​ത്തി​​​​ന്‍റെ ശി​​​​ലാ​​​​സ്ഥാ​​​​പ​​​​നം ന​​​​ട​​​​ന്ന​​​​ത്.
രാ​​​​മേ​​​​ശ്വ​​​​രം ഡോ.​​​​എ.​​​​പി.​​​​ജെ.​​​​അ​​​​ബ്ദു​​​​ൾ ക​​​​ലാം നാ​​​​ഷ​​​​ണ​​​​ൽ മെ​​​​മ്മോ​​​​റി​​​​യ​​​​ൽ എ​​​​ന്നാ​​​​ണ് പേ​​​​ര് ന​​​​ൽ​​​​കി​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​ത്. കേ​​​​ന്ദ്ര​​​​മ​​​​ന്ത്രി​​​​മാ​​​​രാ​​​​യ വെ​​​​ങ്ക​​​​യ്യ നാ​​​​യി​​​​ഡു​​​​വും മ​​​​നോ​​​​ഹ​​​​ർ പ​​​​രീ​​​​ക്ക​​​​റും ചേ​​​​ർ​​​​ന്നാ​​​​ണു ശി​​​​ലാ​​​​സ്ഥാ​​​​പ​​​​നം നി​​​​ർ​​​​വ​​​​ഹി​​​​ച്ച​​​​ത്. കി​​​​ലോ​​​​മീ​​​​റ്റ​​​​റു​​​​ക​​​​ൾ ദൂ​​​​ര​​​​ത്തി​​​​ൽ പ്ര​​​​കാ​​​​ശം പ​​​​ര​​​​ത്തു​​​​ന്ന വി​​​​ള​​​​ക്കു​​​​മ​​​​ര​​​​വും സ്മൃ​​​​തി മ​​​​ണ്ഡ​​​​പ​​​​ത്തി​​​​ലു​​​​ണ്ട്. ഇ​​​​രു​​​​ന്പു വേ​​​​ലി​​​​ക്കെ​​​​ട്ടു​​​​ക​​​​ളാ​​​​ൽ ഈ ​​​​സ്മൃതി മ​​​​ണ്ഡ​​​​പം സം​​​​ര​​​​ക്ഷി​​​ച്ചി​​ട്ടു​​ണ്ട്.

രാ​​​​മേ​​​​ശ്വ​​​​ര​​​​ത്തേ​​​​ക്കു വ​​​​രു​​​​ന്ന സ​​​​ന്ദ​​​​ർ​​​​ശ​​​​ക​​​​രി​​​​ൽ ബ​​​​ഹു​​​​ഭൂ​​​​രി​​​​പ​​​​ക്ഷ​​​​വും ക​​​​ലാ​​​​മി​​​​ന്‍റെ സ്മൃതിമ​​​​ണ്ഡ​​​​പം സ​​​​ന്ദ​​​​ർ​​​​ശി​​​​ച്ച് ആ​​ദ​​ര​​വ് അ​​ർ​​പ്പി​​ക്കു​​ന്ന​​തു പ​​തി​​വു കാ​​ഴ്ച​​യാ​​ണ്. അ​​ദ്ഭു​​ത നി​​ർ​​മി​​തി​​യാ​​യ പാ​​​​ന്പ​​​​ൻ പാ​​​​ല​​​​ത്തി​​​​ന​​​​ടു​​​​ത്താ​​​​ണ് ഈ ​​​​സ്മൃ​​​​തി മ​​​​ണ്ഡ​​​​പം. 2002 ജൂ​​​​ലൈ 18 മു​​​​ത​​​​ൽ അ​​​​ഞ്ചു വ​​​​ർ​​​​ഷ​​​​മാ​​ണ് അ​​​​വു​​​​ൽ പ​​​​രീ​​​​ക്ക​​​​ർ ജൈ​​​​നു​​​​ല​​​​ബ്ദി​​​​ൻ അ​​​​ബ്ദു​​​​ൾ ക​​​​ലാം ഭാ​​​​ര​​​​ത​​​​ത്തി​​​​ന്‍റെ രാ​​ഷ്‌​​ട്ര​​പ​​​​തി പ​​ദ​​വി വ​​ഹി​​ച്ച​​ത്.

ബെന്നി ചിറയിൽ