ന്യൂഡൽഹി: എ കാറ്റഗറിയിൽ ഉൾപ്പെട്ട കോട്ടയം റെയിൽവേ സ്റ്റേഷനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തണമെന്ന് ജോസ് കെ.മാണി എംപി പാർലമെന്റിൽ ആവശ്യപ്പെട്ടു. റെയിൽവേ സ്റ്റേഷനുകളുടെ വികസനവുമായി ബന്ധപ്പെട്ട ചോദ്യോത്തര വേളയിലാണ് ജോസ് കെ.മാണി ഇക്കാര്യം ഉന്നയിച്ചത്. രാജ്യത്തെ എ വണ്‍ കാറ്റഗറിയിൽപ്പെട്ട 23 സ്റ്റേഷനുകളിൽ സ്വിസ് ചലഞ്ച് പദ്ധതി പ്രകാരമുള്ള വികസനം നടന്നുവരികയാണ്. മധ്യതിരുവിതാംകൂറിലെ പ്രധാന സ്റ്റേഷനായ കോട്ടയത്തെ കൂടി ഈ പദ്ധതിയിൽ ഉൾപ്പെടുത്തണം.
കോട്ടയത്ത് ഈ പദ്ധതി നടപ്പിലാക്കുന്നതിനെക്കുറിച്ച് പരിശോധിച്ചതിന് ശേഷം വിശദമായ പഠനം നടത്തി പരിഗണിക്കാമെന്ന് മന്ത്രി സുരേഷ് പ്രഭു മറുപടി നൽകി.
കോട്ടയം റെയിൽവേസ്റ്റേഷൻ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തണമെന്ന് ജോസ് കെ. മാണി
01:46 AM Jul 27, 2017 | Deepika.com