ന്യൂഡൽഹി: ബിജെപി പ്രസിഡന്റ് അമിത് ഷാ രാജ്യസഭാംഗമാകും. ഗുജറാത്തിലെ നിയമസഭാംഗത്വം രാജിവച്ച് അവിടെ നിന്നാണു രാജ്യസഭയിലേക്കു മത്സരിക്കുക. കേന്ദ്ര മന്ത്രി സ്മൃതി ഇറാനി ഗുജറാത്തിൽനിന്നു വീണ്ടും രാജ്യസഭയിലേക്കു മത്സരിക്കും. ഷാ ഇതാദ്യമായാണു രാജ്യസഭയിലേക്കു മത്സരിക്കുന്നത്.
ഗുജറാത്തിൽ നിന്നു കോൺഗ്രസ് നേതാവ് അഹമ്മദ് പട്ടേലും രാജ്യസഭയിലേക്കു മത്സരിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം കോൺഗ്രസ് വിട്ട ശങ്കർ സിംഗ് വഗേല താൻ പട്ടേലിനു വോട്ട് ചെയ്യുമെന്നു പറഞ്ഞു.
അമിത് ഷാ രാജ്യസഭയിലേക്ക്
01:29 AM Jul 27, 2017 | Deepika.com