കോൽക്കത്ത: പശ്ചിമബംഗാളിൽനിന്നു മീരാ കുമാറിനെയോ പ്രദീപ് ഭട്ടാചാര്യയെയോ കോൺഗ്രസ് രാജ്യസഭയിലേക്കു മത്സരിപ്പിക്കുകയാണെങ്കിൽ പിന്തുണയ്ക്കാൻ തയാറാണെന്നു മുതിർന്ന തൃണമൂൽ കോൺഗ്രസ് നേതാവ് പറഞ്ഞു. ബംഗാളിലെ രാജ്യസഭാ സ്ഥാനാർഥിയെ കോൺഗ്രസ് ഇതുവരെ നിശ്ചയിച്ചിട്ടില്ല. സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി മത്സരിക്കുകയാണെങ്കിൽ പിന്തുണയ്ക്കാമെന്നായിരുന്നു കോൺഗ്രസ് വാഗ്ദാനം.
ആറു സീറ്റുകളിലേക്കാണു ബംഗാളിൽ തെരഞ്ഞെടുപ്പ്. ഇതിൽ അഞ്ചെണ്ണത്തിൽ തൃണമൂൽ കോൺഗ്രസിനു വിജയിക്കാനാകും. അഞ്ചു സ്ഥാനാർഥികളെയും തൃണമൂൽ പ്രഖ്യാപിച്ചിട്ടുണ്ട്. ഒരു സ്ഥാനാർഥിക്കു വിജയിക്കാൻ 43 വോട്ട് വേണം. കോൺഗ്രസിന് 44 എംഎൽഎമാരും ഇടതു മുന്നണിക്ക് 32 എംഎൽഎമാരുമുണ്ട്.
എട്ടു കോൺഗ്രസ് എംഎൽഎമാരും ഒരു ഇടത് അംഗവും തൃണമൂൽ കോൺഗ്രസിൽ ചേർന്നിട്ടുണ്ടെങ്കിലും സ്വന്തം പാർട്ടിയിൽനിന്നു രാജി വച്ചിട്ടില്ല.
മീരാ കുമാറിനെ പിന്തുണയ്ക്കാം: തൃണമൂൽ
12:54 AM Jul 27, 2017 | Deepika.com