സിപിഎം പാർട്ടി കോണ്ഗ്രസ് തെലുങ്കാനയിൽ
12:54 AM Jul 27, 2017 | Deepika.com
ന്യൂഡൽഹി: സിപിഎമ്മിന്റെ 22-ാം പാർട്ടി കോണ്ഗ്രസ് അടുത്ത ഏപ്രിലിൽ തെലുങ്കാനയിലെ ഹൈദരാബാദിൽ ചേരും. ഇന്നലെ പാർട്ടി കേന്ദ്ര കമ്മിറ്റി യോഗത്തിലാണ് തീരുമാനം എടുത്തത്. തീയതി പിന്നീടു തീരുമാനിക്കും. 21-ാം പാർട്ടി കോണ്ഗ്രസ് വിശാഖപട്ടണത്തായിരുന്നു.