നരോദ പാട്യ കൂട്ടക്കൊലക്കേസ് പ്രതികൾ അറസ്റ്റിൽ
01:14 AM Jul 26, 2017 | Deepika.com
അഹമ്മദാബാദ്: പരോൾ കാലാവധിക്കുശേഷം ജയിൽ തിരിച്ചെത്താതെ മുങ്ങിയ നരോദ പാട്യ കൂട്ടക്കൊലക്കേസിലെ രണ്ട് പ്രതികളെ അറസ്റ്റ് ചെയതു. യഥാക്രമം മേയ്, ജൂൺ മാസങ്ങളിൽ പരോളിൽ പുറത്തിറങ്ങിയ പിന്റു ജഡേജ, ദിനേഷ് ബാർജ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പരോൾ കാലാവധി അവസാനിച്ചിട്ടും നരോദപാട്യക്കേസിലെ പ്രതികളായ നാലു പേർ തിരിച്ചെത്തിയില്ലെന്ന സബർമതി ജയിൽ അധികൃതരുടെ പരാതിയെത്തുടർന്നാണ് അറസ്റ്റ്.