ന്യൂഡൽഹി: കാഷ്മീരിൽ അമർനാഥ് യാത്രയ്ക്കു നേരേ 27 വർഷത്തിനിടെ 36 ഭീകരാക്രമണങ്ങളുണ്ടായതായി കേന്ദ്ര ആഭ്യന്തര സഹമന്ത്രി ഹൻസ്രാജ് അഹിർ ലോക്സഭയെ അറിയിച്ചു. ഭീകരാക്രമണങ്ങളിൽ 53 അമർനാഥ് തീർഥാടകർ കൊല്ലപ്പെട്ടു. 167 പേർക്കു പരിക്കേറ്റു. ജൂലൈ 10ന് അനന്ത്നാഗ് ജില്ലയിലുണ്ടായ ഭീകരാക്രമണത്തിൽ എട്ടു പേർ കൊല്ലപ്പെട്ടിരുന്നു.
തീർഥാടകരുടെ ബസിനു നേർക്ക് ലഷ്കർ ഭീകരർ ആക്രമണം നടത്തുകയാണുണ്ടായത്.
അമർനാഥ് യാത്രയ്ക്കുനേരേ 27 വർഷത്തിനിടെ 36 ആക്രമണം; 53 പേർ കൊല്ലപ്പെട്ടു
01:14 AM Jul 26, 2017 | Deepika.com