ന്യൂഡൽഹി: ലോക്സഭയിലെ കോണ്ഗ്രസ് അംഗങ്ങളുടെ പെരുമാറ്റം തന്നെ ആഴത്തിൽ മുറിവേൽപ്പിച്ചുവെന്ന് ലോക്സഭാ സ്പീക്കർ സുമിത്ര മഹാജൻ. ചോദ്യോത്തര വേളയ്ക്ക് ശേഷം വിഷയം ഉന്നയിക്കാമെന്നു മാത്രമാണ് കോണ്ഗ്രസ് എംപിമാരോട് പറഞ്ഞത്. അവരുടെ പെരുമാറ്റത്തിൽ തനിക്ക് അങ്ങേയറ്റം ദുഃഖമുണ്ടെന്ന് സ്പീക്കർ പാർലമെന്റിനു പുറത്ത് പ്രതികരിച്ചു.
ആൾക്കൂട്ടങ്ങളുടെ അക്രമങ്ങൾ സംബന്ധിച്ച വിഷയം ചോ ദ്യോത്തര വേളയ്ക്കുശേഷം ഉന്നയിക്കാമെന്നാണ് കോണ്ഗ്രസ് നേതാവ് മല്ലികാർജുൻ ഖാർഗെയോട് പറഞ്ഞത്. സാധാരണ നിലയിൽ ചോദ്യോത്തര വേള റദ്ദാക്കാറില്ല. താൻ പാർലമെന്റ് ചട്ടങ്ങൾ പിന്തുടരുക മാത്രമാണ് ചെയ്തത്. രാഷ്ട്രപതി പ്രണാബ് മുഖർജി തന്റെ വിടവാങ്ങൽ പ്രസംഗത്തിൽ പാർലമെന്റ് നടപടികൾ തടസമില്ലാതെ നടക്കണമെന്നു ചൂണ്ടിക്കാട്ടിയിരുന്നെന്നും സ്പീക്കർ പറഞ്ഞു.
എംപിമാരുടെ പെരുമാറ്റം മുറിവേൽപ്പിച്ചെന്ന് സ്പീക്കർ
01:05 AM Jul 25, 2017 | Deepika.com