ന്യൂഡൽഹി: മംഗളൂരു വിനടുത്ത് ഹോസബെട്ടു സ്വദേശിയായ ഫാ. പീറ്റർ സെബാസ്റ്റ്യൻ ഗോവിയസ് ബിഹാറിലെ ബെട്ടിയ രൂപതാധ്യക്ഷനായി നിയമിതനായി. ഇപ്പോൾ ബിഹാറിലെ ഭഗൽപൂർ രൂപതയുടെവികാരി ജനറാളാണു ഫാ. ഗോവിയസ്. 62 വയസുള്ള ഇദ്ദേഹം 1983-ൽ വൈദികനായി.
2013-ൽ ബിഷപ് വിക്ടർ ഠാക്കൂർ റായ്പൂർ ആർച്ച് ബിഷപ്പായി നിയമിതനായപ്പോൾ മുതൽ ബെട്ടിയ രൂപതാധ്യക്ഷസ്ഥാനം ഒഴിവായിരുന്നു. 10,500 ചതുരശ്രകിലോമീറ്റർ വിസ്തൃതിയുണ്ട് രൂപതയ്ക്ക്.
ഫാ. ഗോവിയസ് ബെട്ടിയ ബിഷപ്
01:05 AM Jul 25, 2017 | Deepika.com