സിമി പ്രവർത്തകരുടെ മരണം: സിബിഐ അന്വേഷിക്കാത്തത് സുപ്രീം കോടതി ചോദ്യം ചെയ്തു
01:05 AM Jul 25, 2017 | Deepika.com
ന്യൂഡൽഹി: ഭോപ്പാലിലെ ജയിലിൽ നിന്നു ചാടിയ വിചാരണ തടവുകാരായ എട്ട് സിമി പ്രവർത്തകർ പോലീസിന്റെ വെടിവയ്പിൽ മരിച്ചതുമായ സംഭവത്തിൽ എന്തുകൊണ്ടാണ് സിബിഐ അന്വേഷണം നടത്താത്തതെന്ന് സുപ്രീം കോടതി. ഇതു സംബന്ധിച്ചു വിശദീകരണം തേടിയ കോടതി, കേന്ദ്ര സർക്കാരിനും മധ്യപ്രദേശ് സർക്കാരിനും നോട്ടീസയച്ചു. ഇക്കാര്യം ആവശ്യപ്പെട്ടുള്ള ഹർജി മധ്യപ്രദേശ് ഹൈക്കോടതി തള്ളിയതിനെതിരേയുള്ള അപ്പീലിലാണ് ജസ്റ്റീസ് രഞ്ജൻ ഗൊഗോയി അധ്യക്ഷനായ ബെഞ്ചിന്റെ നടപടി.