ന്യൂഡൽഹി: മെഡിക്കൽ കോളജിന്റെ അംഗീകാരത്തിനായി കേരളത്തിലെ ബിജെപി നേതാക്കൾ കോഴ വാങ്ങിയെന്ന സംഭവത്തിലുള്ള അന്വേഷണം സിബിഐ ഏറ്റെടുത്തേക്കും. കേസ് ഏറ്റെടുക്കുന്നതിൽ തടസമില്ലെന്നു സിബിഐ കേന്ദ്രസർക്കാരിനെ അറിയിച്ചതായാണു സൂചന.
മെഡിക്കൽ കൗണ്‍സിലുമായി ബന്ധപ്പെട്ടുണ്ടായ പല കേസുകളും നേരത്തേ സിബിഐ അന്വേഷിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കേരളത്തിലെ കേസും ഏറ്റെടുക്കുന്ന കാര്യം സിബിഐ ആലോചിക്കുന്നത്.
സിബിഐ അന്വേഷണം നടത്തണോയെന്ന കാര്യത്തിൽ സംസ്ഥാന സർക്കാരാണു തീരുമാനമെടുക്കേണ്ട ത്. അല്ലെങ്കിൽ ഹൈക്കോടതിയോ സുപ്രീംകോടതിയോ ഉത്തരവിടേണ്ടിവരും. അതേസമയം, ഹവാല ഉൾപ്പെടെയുള്ള സംസ്ഥാനാന്തര ഇടപാടുകൾ നടന്നതിനാൽ സിബിഐ അന്വേഷിക്കുന്നതാണ് ഉചിതമെന്നാണ് കേന്ദ്രത്തിന്റെ നിലപാട്.
ബിജെപിയിലെ കോഴ വിവാദം : സിബിഐ അന്വേഷിച്ചേക്കും
12:33 AM Jul 24, 2017 | Deepika.com