മുംബൈ: മെതാക്വയ്ലോൺ എന്ന മയക്കുമരുന്നിൽനിന്നു നിർമിക്കുന്ന മാൻഡ്രാക്സ് ഗുളികകളുമായി ചെന്നൈ സ്വദേശി മുംബൈ വിമാനത്താവളത്തിൽ പിടിയിലായി.
സുരേഷ് കുമാർ നാഗരാജൻ എന്നയാളാണ് മലേഷ്യയിലേക്കു ഗുളികകൾ കടത്താൻ ശ്രമിക്കുന്നതിനിടെ കസ്റ്റംസ് അധികൃതരുടെ വലയിലായത്. ഇയാളിൽനിന്നു പിടിച്ചെടുത്ത 2002 ഗ്രാം മാൻഡ്രാക്സ് ഗുളികകൾക്കു കരിഞ്ചന്തയിൽ രണ്ടുകോടി രൂപയാണു വില. ഇയാളുടെ അരികിലേക്കു നായ മണം പിടിച്ചെത്തിയതാണു സംശയത്തിനിടയാക്കിയത്. തുടർന്നു നടത്തിയ അന്വേഷണത്തിൽ ബാഗിൽ ഒളിപ്പിച്ച നിലയിൽ ഗുളികകൾ കണ്ടെത്തുകയായിരുന്നു.
രണ്ടു കോടി രൂപയുടെ മയക്കുമരുന്നുമായി ചെന്നൈ സ്വദേശി പിടിയിൽ
12:22 AM Jul 24, 2017 | Deepika.com