ബേക്കറിയുടെ ചിമ്മിനി തകർന്ന് മൂന്നു പേർ മരിച്ചു
12:22 AM Jul 24, 2017 | Deepika.com
മുംബൈ: ബേക്കറിയുടെ ചിമ്മിനി തകർന്നുവീണ് മൂന്നു ജീവനക്കാർ മരിച്ചു. രണ്ടു പേർക്കു പരിക്കേറ്റു. ജോഗേശ്വരിയിലെ എസ്വി റോഡിലുള്ള ഒറ്റനിലക്കെട്ടിടമാണു തകർന്നുവീണത്. ജിതേന്ദ്ര ഹരിചന്ദ്(26), കിസ്മത് അലി(24), തീജി ഭാർഗവ്(22) എന്നിവരാണു മരിച്ചത്. ദുരന്തം നടക്കുന്പോൾ മൂവരും ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുകയായിരുന്നു. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. പരിക്കേറ്റ രണ്ടുപേരുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് ഓഷിവാര പോലീസ് ഇൻസ്പെക്ടർ സുഭാഷ് ഖൻവിൽകർ പറഞ്ഞു.