ജയ്പുർ: രാജസ്ഥാനിലെ ബാർമേഡിലെ എണ്ണപ്പാടത്തുനിന്നു കോടികളുടെ ക്രൂഡ് ഓയിൽ മോഷ്ടിച്ച കേസിൽ 31 പേരെ പോലീസ് അറസ്റ്റ് ചെയ്തു. രാജ്യത്തെ ഏറ്റവും വലിയ എണ്ണപ്പാടമായ കെയിൻ ഇന്ത്യ ഓയിൽഫീൽഡിൽനിന്നാണു വെള്ളം കൊണ്ടുപോകാനുള്ള ടാങ്കുകളിൽ ക്രൂഡ് ഓയിൽ കടത്തിയത്.
അറസ്റ്റിലായവരിൽ എട്ടു പേർ കെയിൻ ഇന്ത്യ ജീവനക്കാരാണെന്നു ബാർമേഡ് എസ്പി ഗഗൻദീപ് സിംഗ്ല പറഞ്ഞു. 49 കോടി രൂപയുടെ ക്രൂഡ് ഓയിൽ മോഷണം പോയതായി കണക്കാക്കുന്നു.
ക്രൂഡ് ഓയിൽ മോഷ്ടിച്ച കേസിൽ 31 പേർ അറസ്റ്റിൽ
12:22 AM Jul 24, 2017 | Deepika.com