ന്യൂഡൽഹി: ശശി തരൂർ എംപിയുടെ ഭാര്യ സുനന്ദ പുഷ്കറിന്റെ മരണത്തെക്കുറിച്ചുള്ള അന്വേഷണത്തിന് കൂടുതൽ സമയം ആവശ്യപ്പെട്ട് ഡൽഹി പോലീസ് കോടതിയിൽ. സുനന്ദയുടെ മരണകാരണം ഇനിയും വ്യക്തമല്ലെന്നു ചൂണ്ടിക്കാട്ടിയാണു കൂടുതൽ സമയം ആവശ്യപ്പെട്ടിരിക്കുന്നത്. അതിനിടെ, കേസിൽ സുബ്രഹ്മണ്യൻ സ്വാമിക്കെതിരേ സുനന്ദയുടെ മകൻ ശിവ് മേനോൻ ഡൽഹി ഹൈക്കോടതിയെ സമീപിച്ചു. തന്റെ മാതാവിന്റെ മരണത്തിൽ സ്വാമിയുടെ അനാവശ്യ ഇടപെടലുകൾ ചൂണ്ടിക്കാട്ടിയാണ് ശിവ് മേനോൻ മുതിർന്ന അഭിഭാഷകൻ വികാസ് പഹ്വ മുഖേന കോടതിയെ സമീപിച്ചത്. ഹർജിയിൽ 24ന് വാദം കേൾക്കും.
ജസ്റ്റീസ് ജി.എസ്. സിസ് താനി അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്.
സുനന്ദ പുഷ്കറിന്റെ മരണം: അന്വേഷണത്തിന് കൂടുതൽ സമയം വേണമെന്നു ഡൽഹി പോലീസ്
01:24 AM Jul 23, 2017 | Deepika.com