ന്യൂഡൽഹി: ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (എഎസ്ഐ) ഡയറക്ടർ ജനറൽ ആയി ഉഷ ശർമയെ നിയമിച്ചു. 1985 ബാച്ച് ഐഎഎസ് ഓഫീസറാണ് അവർ. ഡയറക്ടർ ജനറൽ ഓഫ് ഫോറിൻ ട്രേഡ് (ഡിജിഎഫ്ടി) ആയി അലോക് വർധൻ ചതുർവേദിയും നാഷണൽ മിനറൽ ഡെവലപ്മെന്റ് കോർപറേഷൻ (എൻഎംഡിസി) സിഎംഡി ആയി അലി റാസ റിസ്വിയും നിയമിതരായി.
ഇഎസ്ഐ കോർപറേഷൻ ഡയറക്ടർ ജനറലായി ഗുജറാത്ത് കേഡറിലെ ഐഎഎസ് ഓഫീസർ രാജ് കുമാറും ഇന്ത്യാ ടൂറിസം ഡെവലപ്മെന്റ് കോർപറേഷൻ (ഐടിഡിസി) സിഎംഡിയായി രവ്നീത് കൗറും നിയമിതരായി. നാഷണൽ കമ്മീഷൻ ഫോർ മൈനോരിറ്റീസിന്റെ സെക്രട്ടറിയായി ജെ. രാമകൃഷ്ണറാവു നിയുക്തനായി. നാഷണൽ ഇ-ഗവേണൻസ് ഡിവിഷൻ സിഇഒ ആയി സഞ്ജീവ് ഗുപ്തയെ നിയമിച്ചു.
ഉഷ ശർമ എഎസ്ഐ ഡയ. ജനറൽ
01:24 AM Jul 23, 2017 | Deepika.com