ന്യൂഡൽഹി: രാഷ്ട്രപതി പ്രണബ് മുഖർജിക്ക് വികാര നിർഭരവും പ്രൗഢോജ്വലവുമായ യാത്രയയപ്പ്. ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രണബ് മുഖർജിക്ക് ഡൽഹി ഹൈദരാബാദ് ഹൗസിൽ അത്താഴ വിരുന്നു നൽകി. നിയുക്ത രാഷ്ട്രപതി രാംനാഥ് കോവിന്ദും കേന്ദ്രമന്ത്രിമാരും പ്രമുഖ നേതാക്കളും ഇതിൽ പങ്കെടുത്തു. ഇന്ന് പാർലമെന്റ് സെൻട്രൽ ഹാളിൽ മന്ത്രിമാരും പാർലമെന്റ് അംഗങ്ങളും ചേർന്നു യാത്രയപ്പു നൽകും.
24നു വൈകുന്നേരം പ്രണാബ് രാജ്യത്തെ അഭിസംബോധന ചെയ്യും. തുടർന്ന് രാഷ്ട്രപതി ഭവനിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര മന്ത്രിമാർക്കും രാഷ്ട്രപതി അത്താഴ വിരുന്നു നൽകും.
25ന് നിയുക്ത രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ സത്യപ്രതിജ്ഞയ്ക്ക് ശേഷം പ്രണാബ് മുഖർജിയും കോവിന്ദും പാർലമെന്റിന്റെ സെൻട്രൽ ഹാളിലെത്തും. പുതിയ രാഷ്ട്രപതി പാർലമെന്റിനെ അഭിസംബോധന ചെയ്യും. തുടർന്ന് പ്രണബ് മുഖർജി കേന്ദ്രമന്ത്രിയുടെ അകന്പടിയോടെ 10 രാജാജി മാർഗിലെ പുതിയ വസതിയിലേക്ക് പോകും.
പ്രണാബിന് പ്രൗഢോജ്വല യാത്രയയപ്പ്
01:24 AM Jul 23, 2017 | Deepika.com