പാക് വെടിവയ്പിൽ ജവാനു വീരമൃത്യു
01:39 AM Jul 22, 2017 | Deepika.com
ശ്രീനഗർ: നിയന്ത്രണരേഖയിൽ സുന്ദർബനി സെക്ടറിൽ പാക്കിസ്ഥാൻ നടത്തിയ ആക്രമണത്തിൽ സൈനികനു വീരമൃത്യു. ജയദ്രഥ് സിംഗ്(20) ആണു വീരമൃത്യു വരിച്ചത്. സച്ചിൻകുമാർ എന്ന സൈനികനു പരിക്കേറ്റു. ഇന്നലെ വൈകുന്നേരം ആറിനായിരുന്നു പാക് ആക്രമണം. ഉത്തർപ്രദേശിലെ സഹാരൻപുർ ജില്ലയിലെ ഭഗ്വാൻപുർ സ്വദേശിയാണു ജയദ്രഥ് സിംഗ്.