കോൽക്കത്ത: ആഭിചാരത്തിനു വിധേയയായി ആശുപത്രിയിൽ ചികിത്സയിലായിരുന്ന മൂന്നു വയസുകാരി മരിച്ചു. കുട്ടിയുടെ ശരീരത്തിൽനിന്ന് ഏഴ് സൂചികൾ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തതായി ആശുപത്രി അധികൃതർ അറിയിച്ചു.
പുരുളിയ സ്വദേശിയായ പെൺകുട്ടിയാണു മരിച്ചത്. സംഭവത്തെത്തുടർന്ന് ഹോംഗാർഡ് ആയിരുന്ന മധ്യവയസ്കനെതിരേ പോലീസ് പോസ്കോ നിയപ്രകാരം കേസ് എടുത്തു. ഇയാൾക്കായി അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.
കടുത്ത പനിയെത്തുടർന്ന് കുട്ടിയുടെ അമ്മയാണ് ആശുപത്രിയിൽ എത്തിച്ചത്. പരിശോധനയിൽ കുട്ടിയുടെ ശരീരത്തിൽ മുറിവുകൾ കണ്ടതോടെ ആശുപത്രി അധികൃതർ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. കുട്ടി ലൈംഗിക ചൂഷണത്തിനു വിധേയയായതായും ഡോക്ടർമാർ പറഞ്ഞു.
കോൽക്കത്തയിൽ ആഭിചാരത്തിനു വിധേയയായ മൂന്നു വയസുകാരി മരിച്ചു
01:39 AM Jul 22, 2017 | Deepika.com