കോയന്പത്തൂർ: തമിഴ്നാട്ടിൽ അണ്ണാ ഡിഎംകെ വിമത നേതാവ് പനീർശെൽവത്തിന്റെ ക്യാന്പിൽ വിമതസ്വരം. അണ്ണാ ഡിഎംകെ അമ്മ പക്ഷത്തേക്കു പോകുകയാണെന്നു വി.സി. ആറുക്കുട്ടി എംഎൽഎ ഇന്നലെ ഭീഷണിമുഴക്കി.
കൗണ്ടംപാളയം എംഎൽഎയാണ് ആറുക്കുട്ടി. അടുത്തു നടക്കാനിരിക്കുന്ന ഒപിഎസ് വിഭാഗത്തിന്റെ മഹാസംഗമത്തിലേക്കു തന്നെ ക്ഷണിച്ചില്ലെന്നും ഇതു ചൂണ്ടിക്കാട്ടിയപ്പോൾ പാർട്ടി പ്രവർത്തകർ അപമാനിച്ചെന്നും ആറുക്കുട്ടി പറഞ്ഞു. കൗണ്ടംപാളയം മണ്ഡലത്തിലെ നാലു ലക്ഷത്തോളം പേരാണ് എന്നെ നിയമസഭയിലെത്തിച്ചത്. അതിനാൽ, അവരുടെ അഭിപ്രായം തേടിയതിനുശേഷം മാത്രമേ പാർട്ടിവിടുകയുള്ളൂവെന്നും ആറുക്കുട്ടി കൂട്ടിച്ചേർത്തു.
പളനിസ്വാമിപക്ഷത്തേക്കു പോകുകയാണെന്ന് ഒപിഎസ് പക്ഷ എംഎൽഎ
01:39 AM Jul 22, 2017 | Deepika.com