ന്യൂഡൽഹി: ബിഎസ്പി നേതാവ് മായാവതിയുടെ രാജി സ്വീകരിച്ചു. നിരുപാധികം രാജിവയ്ക്കുന്നതായി ഒറ്റവരിയിലെഴുതിയ രാജിക്കത്ത് നൽകിയതോടെയാണു രാജി സ്വീകരിച്ചത്. ചൊവ്വാഴ്ചയാണ് ദളിത്, ന്യൂനപക്ഷ വിഷയങ്ങളിൽ സംസാരിക്കാൻ അനുവദിച്ചില്ലെന്നു ചൂണ്ടിക്കാട്ടി പ്രകോപിതയായി മായാവതി രാജി പ്രഖ്യാപനം നടത്തിയത്. അന്നു തന്നെ വൈകുന്നേരം രാജി സാഹചര്യം വിശദീകരിച്ചു മൂന്നു പേജുള്ള രാജിക്കത്ത് സമർപ്പിക്കുകയും ചെയ്തു.
എംപിമാർ രാജിവയ്ക്കുന്പോൾ നിരുപാധികം രാജി വയ്ക്കുന്നതായി ഒറ്റവരി കത്താണ് നൽകേണ്ടത്. മൂന്നു പേജുള്ള രാജിക്കത്ത് സ്വീകരിക്കില്ലെന്നു ദീപിക അന്നു തന്നെ റിപ്പോർട്ട് ചെയ്തിരുന്നു.
മായാവതിയുടെ രാജി സ്വീകരിച്ചു
01:48 AM Jul 21, 2017 | Deepika.com