ഫാ. മാർട്ടിന്റെ മൃതദേഹം വിട്ടുകിട്ടാൻ കുറച്ചു സമയംകൂടി വേണ്ടിവരുമെന്നു കേന്ദ്രം
01:48 AM Jul 21, 2017 | Deepika.com
ന്യൂഡൽഹി: സ്കോട്ട്ലൻഡിൽ മരിച്ച മലയാളി വൈദികൻ ഫാ. മാർട്ടിൻ വാഴച്ചിറയുടെ മൃതദേഹം വിട്ടുകിട്ടാൻ കുറച്ചുകൂടി സമയം വേണ്ടിവരുമെന്നു കേന്ദ്ര വിദേശകാര്യ മന്ത്രാലയം. ഇക്കാര്യം ആവശ്യപ്പെട്ട് കൊടിക്കുന്നിൽ സുരേഷ് എംപി മന്ത്രി സുഷമ സ്വരാജിനു നൽകിയ കത്തിനു മറുപടിയായാണ് ഈ വിവരം അറിയിച്ചത്.