ന്യൂഡൽഹി: രാഷ്ട്രപതി തെരഞ്ഞടുപ്പിൽ വൻ വിജയം നേടിയ രാംനാഥ് കോവിന്ദിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രത്യേക അഭിനന്ദനവും പ്രശംസകളും. ഇരുപതു വർഷമായി അടുത്തറിയുന്ന കോവിന്ദുമായി കൂടുതൽ അടുത്ത് പ്രവർത്തിക്കാൻ അവസരം കിട്ടിയതിൽ സന്തോഷമുണ്ടെന്ന് കോവിന്ദിന്റെ കുടുംബാംഗങ്ങളോടൊപ്പം നിൽക്കുന്ന പഴയ ഫോട്ടോ സഹിതം മോദി ട്വിറ്ററിൽ വ്യക്തമാക്കി.
ഇന്ത്യയുടെ രാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ട കോവിന്ദ്ജിക്ക് അഭിനന്ദനങ്ങൾ. ഫലസമൃദ്ധവും പ്രചോദിപ്പിക്കുന്നതുമായ ഉദ്യോഗ കാലാവധിക്ക് എല്ലാ ആശംസകളും നേരുന്നു എന്നായിരുന്നു പ്രധാനമന്ത്രിയുടെ വാക്കുകൾ. ഒപ്പം എംപിമാരും, വിവിധ സംസ്ഥാനങ്ങളും കോവിന്ദിന് നൽകിയ വിശാലമായ പിന്തുണയിൽ സന്തോഷിക്കുന്നു. ഇലക്ടറൽ കോളജിലെ അംഗങ്ങളോടു നന്ദി അറിയിക്കുന്നു.
ജനാധിപത്യ ധർമചിന്തയുടെയും നാമൊക്കെ അഭിമാനിക്കുന്ന മൂല്യങ്ങളുടെയും അന്തഃസത്ത ഉൾക്കൊണ്ട് പ്രചാരണം നടത്തിയ മീരാ കുമാറിനെയും അഭിനന്ദിക്കുന്നുവെന്ന് മോദി പറഞ്ഞു.
പ്രധാനമന്ത്രിയുടെ അഭിനന്ദനം
01:48 AM Jul 21, 2017 | Deepika.com