ന്യൂഡൽഹി: ബിഎസ്പി നേതാവ് മായാവതി രാജി പിൻവലിക്കണമെന്ന് രാജ്യസഭ ഉപാധ്യക്ഷൻ പ്രഫ. പി.ജെ കുര്യൻ. പശു സംരക്ഷണത്തിന്റെ പേരിൽ നടക്കുന്ന അക്രമങ്ങളെക്കുറിച്ചു രാജ്യസഭയിൽ നടന്ന ചർച്ചക്കിടയിലാണ് മായാവതി രാജി പിൻവലിക്കണമെന്ന് ഉപാധ്യക്ഷൻ ആവശ്യപ്പെട്ടത്.
ചർച്ചയിൽ പങ്കെടുത്തു സംസാരിച്ച ബിഎസ്പി നേതാവ് സതീഷ് ചന്ദ്ര മിശ്ര ഭരണപക്ഷം ഈ വിഷയത്തിൽ സംസാരിക്കാൻ അനുവദിക്കാതിരുന്നതുകൊണ്ടാണ് മായാവതി രാജിക്കൊരുങ്ങിയതെന്നു വ്യക്തമാക്കി. ഇതേത്തുടർന്നാണ് സഭയിൽ കഴിഞ്ഞ ദിവസം നടന്ന സംഭവങ്ങളെക്കുറിച്ചു പി.ജെ കുര്യൻ വിശദീകരിച്ചത്. പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദിനെ മറികടന്നാണു താൻ മായാവതിക്ക് സംസാരിക്കാൻ അവസരം നൽകിയതെന്ന് ഉപാധ്യക്ഷൻ വ്യക്തമാക്കി. ഇത് ആശയ വിനിയമത്തിൽ വന്ന ഒരു കുഴപ്പമാണ്. മായാവതിയുടെ രാജി തീരുമാനം പുനഃപരിശോധിക്കണമെന്നും കുര്യൻ വ്യക്തമാക്കി.
രാജിതീരുമാനം മായാവതി പുനഃപരിശോധിക്കണമെന്ന് പി.ജെ. കുര്യൻ
01:42 AM Jul 20, 2017 | Deepika.com