പാക് അധീന കാഷ്മീർ ഇന്ത്യയുടെ ഭാഗം: സുഷമ

01:18 AM Jul 19, 2017 | Deepika.com
ന്യൂ​ഡ​ൽ​ഹി: പാ​ക് അ​ധീ​ന കാ​ഷ്മീ​ർ ഇ​ന്ത്യ​യു​ടെ ഭാ​ഗ​മാ​ണെ​ന്നു കേ​ന്ദ്ര വി​ദേ​ശ​കാ​ര്യ മ​ന്ത്രി സു​ഷ​മ സ്വ​രാ​ജ്. ഇ​ന്ത്യ​ൻ ഭൂ​മി അ​ന​ധി​കൃ​ത​മാ​യി പാ​ക്കി​സ്ഥാ​ൻ കൈ​യേ​റി​യ​താ​ണെ​ന്നും സു​ഷ​മ പ​റ​ഞ്ഞു.

പാ​ക് അ​ധീ​ന കാ​ഷ്മീ​രി​ൽ നി​ന്നു​ള്ള കാ​ൻ​സ​ർ രോഗിയായ ഉ​സാ​മ അ​ലി എ​ന്ന യു​വാ​വി​ന് അ​ടി​യ​ന്ത​ര വീ​സ ചി​കി​ത്സ​ക്കാ​യി അ​നു​വ​ദി​ക്കു​മെ​ന്നും അ​തി​നു പാ​ക്കി​സ്ഥാ​ന്‍റെ ശി​പാ​ർ​ശ ആ​വ​ശ്യ​മി​ല്ലെ​ന്നും സു​ഷ​മ വ്യ​ക്ത​മാ​ക്കി. ഉ​സാ​മ​യു​ടെ വീ​സ​യ്ക്കു ഇ​ന്ത്യ​ൻ ഹൈ​ക്ക​മ്മീ​ഷ​നു ശി​പാ​ർ​ശ ക​ത്ത​യ​യ്ക്കാ​ൻ പാ​ക്കി​സ്ഥാ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​യി​രു​ന്നി​ല്ല. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സു​ഷ​മ യുടെ പ്രസ്താവന.