ന്യൂഡൽഹി: ന്യൂനപക്ഷ, ദളിത് വിഭാഗങ്ങൾക്കു നേരേ രാജ്യത്തു വർധിച്ചുവരുന്ന അതിക്രമങ്ങൾക്കെതിരേ ഡൽഹിയിൽ മുസ്ലിംലീഗിന്റെ പ്രതിഷേധ പ്രകടനം. രാവിലെ 11 മണിക്ക് മണ്ഡിഹൗസ് മെട്രോ സ്റ്റേഷൻ പരിസരത്തു നിന്നു തുടങ്ങിയ പ്രകടനത്തിൽ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള മുസ്ലിംലീഗ്, യൂത്ത് ലീഗ്, എംഎസ്എഫ്, കെഎംസിസി, എസ്ടിയു പ്രവർത്തകർ പങ്കെടുത്തു. 12 മണിയോടെ ജന്തർമന്തറിൽ സമാപിച്ച പ്രകടനത്തിനു ശേഷം പ്രവർത്തകർ ധർണയിരുന്നു.
ധർണ മുസ്ലിംലീഗ് അഖിലേന്ത്യാ അധ്യക്ഷൻ പ്രൊഫ. ഖാദർ മൊയ്തീൻ ഉദ്ഘാടനം ചെയ്തു. ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി അധ്യക്ഷത വഹിച്ചു. ദേശീയ ഓർഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീർ എംപി പറഞ്ഞു. ദേശീയ ഖജാൻജി പി.വി അബ്ദുൽ വഹാബ് എംപിയും പങ്കെടുത്തു.
ഡൽഹിയിൽ മുസ്ലിംലീഗിന്റെ പ്രതിഷേധ പ്രകടനം
01:00 AM Jul 19, 2017 | Deepika.com