ഡ്യൂട്ടിക്കിടെ മൊബൈൽ ഉപയോഗിച്ചതിനു താക്കീത്; കരസേനാ മേജറെ ജവാൻ വെടിവച്ചു കൊന്നു
01:00 AM Jul 19, 2017 | Deepika.com
ശ്രീനഗർ: നിയന്ത്രണ രേഖയിലെ ഡ്യൂട്ടിക്കിടെ മൊബൈൽ ഫോൺ ഉപയോഗിച്ചതിനു താക്കീത് ചെയ്തതിന്റെ പേരിൽ കരസേനാ ജവാൻ മേജറെ വെടിവച്ചു കൊലപ്പെടുത്തി. ജമ്മു കാഷ്മീരിലെ ഉറി സെക്ടറിൽ തിങ്കളാഴ്ച രാത്രിയാണു സംഭവം. മേജർ ശിഖർ താപ്പയാണു മരിച്ചത്.