കർണാടകയ്ക്കു പ്രത്യേക പതാക; സമിതി രൂപവത്കരിച്ചു
01:00 AM Jul 19, 2017 | Deepika.com
ബംഗളൂരു/ന്യൂഡൽഹി: കർണാടകയ്ക്കു പ്രത്യേക പതാക യാഥാർഥ്യമാക്കുന്നതിനായി സിദ്ധരാമയ്യ സർക്കാർ പ്രത്യേക സമിതി രൂപവത്കരിച്ചു. സംസ്ഥാനത്തിനു മാത്രമായി പ്രത്യേക പതാക തയാറാക്കുന്നതിനും നിയമപരിരക്ഷ ഉറപ്പുവരുത്തുന്നതിനുമായി കോൺഗ്രസ് സർക്കാർ ഒന്‍പതംഗ സമിതിയെ നിയോഗിച്ചു. പതാക സ്വപ്നം യാഥാർഥ്യമായാൽ, ജമ്മു കാഷ്മീരിനുശേഷം സ്വന്തമായി പതാകയുള്ള ഇന്ത്യൻ സംസ്ഥാനമായി കർണാടക മാറും. ഭരണഘടനയുടെ 370 അനുച്ഛേദം അനുസരിച്ച് ജമ്മു കാഷ്മീരിനു പ്രത്യേക പദവിയുണ്ട്.