സിഗരറ്റിനു നികുതി കൂട്ടി

01:40 AM Jul 18, 2017 | Deepika.com
ന്യൂ​ഡ​ൽ​ഹി: സി​ഗ​ര​റ്റി​നു വി​ല കൂ​ടും. ച​ര​ക്ക് സേ​വ​ന​നി​കു​തി (ജി​എ​സ്ടി) വ​ന്ന​പ്പോ​ൾ സി​ഗ​ര​റ്റി​ന്‍റെ നി​കു​തി എ​ട്ടു​ ശ​ത​മാ​ന​ത്തോ​ളം കു​റ​ഞ്ഞി​രു​ന്നു. ഇ​തു തി​രു​ത്തി. പു​തി​യ നി​ര​ക്ക് ഇ​ന്നു പ്രാ​ബ​ല്യ​ത്തി​ലാ​യി. 5000 കോ​ടി രൂ​പ​യു​ടെ അ​ധി​ക​വ​രു​മാ​നം ഒ​രു​വ​ർ​ഷം ഗ​വ​ൺ​മെ​ന്‍റി​നു ല​ഭി​ക്കും.

ഇ​ന്ന​ലെ അ​ടി​യ​ന്ത​ര​മാ​യി ചേ​ർ​ന്ന ജി​എ​സ്ടി കൗ​ൺ​സി​ലി​ലാ​ണ് നി​കു​തി കൂ​ട്ടി​യ​ത്. ഓ​ഗ​സ്റ്റ് അ​ഞ്ചി​ന് കൂ​ടാ​നി​രു​ന്ന കൗ​ൺ​സി​ൽ ഈ ​ആ​വ​ശ്യ​ത്തി​നു മാ​ത്ര​മാ​യി ഇ​ന്ന​ലെ യോ​ഗം വി​ളി​ച്ചു​ചേ​ർ​ക്കു​ക​യാ​യി​രു​ന്നു.

ജി​എ​സ്ടി​യി​ൽ സി​ഗ​ര​റ്റി​ന് 28 ശ​ത​മാ​നം ജി​എ​സ്ടി​യും അ​ഞ്ചു​ശ​ത​മാ​നം പൊ​തു സെ​സും നീ​ള​മ​നു​സ​രി​ച്ച് നി​ശ്ചി​ത തു​ക സെ​സും ആ​ണു​ള്ള​ത്. ഇ​തു വ​ന്ന​പ്പോ​ൾ നി​കു​തി​ബാ​ധ്യ​ത എ​ട്ടു​ശ​ത​മാ​നം കു​റ​ഞ്ഞു. ക​ന്പ​നി​ക​ൾ​ക്കു ലാ​ഭം കൂ​ടാ​നും സി​ഗ​ര​റ്റ് വി​ല്പ​ന വ​ർ​ധി​ക്കാ​നും ഇ​തി​ട​യാ​ക്കു​മെ​ന്നു പു​ക​യി​ല​വി​രു​ദ്ധ​ർ ചൂ​ണ്ടി​ക്കാ​ട്ടി. തു​ട​ർ​ന്നാ​ണ് നി​ര​ക്ക് തി​രു​ത്തി​യ​ത്.
ഇ​ത​നു​സ​രി​ച്ച് ഫി​ൽ​ട്ട​റി​ല്ലാ​ത്ത സി​ഗ​ര​റ്റ് 65 മി​ല്ലി​മീ​റ്റ​ർ വ​രെ​യു​ള്ള ആ​യി​ര​ത്തി​ന് നി​കു​തി 485 രൂ​പ കൂ​ടും. 65 മി​ല്ലി​മീ​റ്റ​റി​ൽ കൂ​ടി​യ സി​ഗ​ര​റ്റ് ആ​യി​ര​ത്തി​ന് 792 രൂ​പ കൂ​ടും. ഫി​ൽ​ട്ട​റു​ള്ള​ത് 65 മി​ല്ലി​മീ​റ്റ​ർ വ​രെ ആ​യി​ര​ത്തി​ന് 485 രൂ​പ​യും 70 മി​ല്ലി​മീ​റ്റ​ർ വ​രെ ആ​യി​ര​ത്തി​ന് 621 രൂ​പ​യും 75 മി​ല്ലി​മീ​റ്റ​ർ വ​രെ ആ​യി​ര​ത്തി​ന് 792 രൂ​പ​യും വ​ർ​ധി​ക്കും.സി​ഗ​ര​റ്റ് കാ​ര്യം മാ​ത്ര​മാ​ണ് കൗ​ൺ​സി​ൽ ച​ർ​ച്ച​ചെ​യ്ത​തെ​ന്നു കേ​ന്ദ്ര ധ​ന​മ​ന്ത്രി അ​രു​ൺ ജയ്‌റ്റ്‌ലി പ​റ​ഞ്ഞു.