ന്യൂഡൽഹി: കൊച്ചി റിഫൈനറി സ്ഥാപിക്കാൻ സ്ഥലം നൽകിയവർക്ക് കന്പനിയിൽ താത്കാലിക ജോലി നൽകുമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രധാൻ. പി.സി. തോമസുമായി നടത്തിയ ചർച്ചയിൽ വ്യക്തമാക്കി.
കൊച്ചി റിഫൈനറിയിലെ കാഷ്വൽ ജോലികൾ നൽകുന്നതു സംബന്ധിച്ചുണ്ടാക്കിയ ഉടന്പടി ലംഘിക്കാൻ ശ്രമം നടക്കുന്നെന്നു ചൂണ്ടിക്കാട്ടിയാണ് എവിക്ടീസ് അസോസിയേഷൻ പ്രസിഡന്റ് കൂടിയായ പി.സി. തോമസ് കേന്ദ്രമന്ത്രിയുമായി ചർച്ച നടത്തിയത്.
കൊച്ചി റിഫൈനറിക്കു സ്ഥലം നൽകിയവർക്കു ജോലി
01:18 AM Jul 18, 2017 | Deepika.com