സ്വാമി സ്മരണാനന്ദജി മഹാരാജ് രാമകൃഷ്ണ മഠം അധ്യക്ഷൻ
01:18 AM Jul 18, 2017 | Deepika.com
കോൽക്കത്ത: രാമകൃഷ്ണമിഷന്റെയും രാമകൃഷ്ണ മഠത്തിന്റെയും പുതിയ പ്രസിഡന്റായി സ്വാമി സ്മരണാനന്ദജി മഹാരാജിനെ(87) തെരഞ്ഞെടുത്തു. മഠത്തിന്റെ 16-ാമത് അധിപനാണ് സ്വാമി സ്മരണാനന്ദജി. മഠാധിപതിയായിരുന്ന സ്വാമി ആത്മസ്ഥാനന്ദജി മഹാരാജ് ജൂൺ 18നു സമാധിയായതിനെത്തുടർന്നാണു പുതിയ അധ്യക്ഷനെ തെരഞ്ഞെടുക്കേണ്ടിവന്നത്