ന്യൂഡൽഹി: രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ വോട്ടിടാനെത്തുന്ന എംപിമാരെയും എംഎൽഎമാരെയും സ്വന്തം പേന ഉപയോഗിച്ച് വോട്ട് ചെയ്യാൻ അനുവദിക്കില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. ഇതിനായി വയലറ്റ് നിറത്തിലുള്ള പ്രത്യേക മാർക്കർ പെൻ സജ്ജമാക്കിയിട്ടുണ്ടെ ന്നും പോളിംഗ് കേന്ദ്രങ്ങളിൽ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ ഇതു ലഭ്യമാക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ വക്താവ് അറിയിച്ചു.
വോട്ടവകാശമുള്ളയാൾ പോളിംഗ് ബൂത്തിലെത്തിയാലുടൻ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ അവരുടെ സ്വന്തം പേന വാങ്ങിവയ്ക്കും. പ്രത്യേകമായി തയാറാക്കിയ പേന ഉപയോഗിച്ച് വോട്ട് ചെയ്തതിനു ശേഷം പുറത്തിറങ്ങുന്പോൾ മാത്രമേ സ്വന്തം പേന തിരികെ നൽകൂ. ഇതിനായി പ്രത്യേകം സീരിയൽ നന്പറുകൾ പതിച്ച പേനകൾക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിച്ചിട്ടുണ്ട്.
എംപിമാർ പച്ചനിറത്തിലുള്ള ബാലറ്റിലും എംഎൽഎമാർ പിങ്ക് നിറത്തിലുള്ള ബാലറ്റിലുമാണ് വോട്ട് രേഖപ്പെടുത്തേണ്ട തെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്വന്തം പേന ഉപയോഗിച്ച് വോട്ട് ചെയ്യാൻ അനുവദിക്കില്ല
12:18 AM Jul 17, 2017 | Deepika.com