ന്യൂഡൽഹി: എയർ ഇന്ത്യ സ്വകാര്യവത്കരണത്തിനു കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം. എയർ ഇന്ത്യയുടെ ഓഹരികൾ സ്വകാര്യ മേഖലയ്ക്കു വിറ്റഴിക്കുന്നതിന് തത്വത്തിൽ കാബിനറ്റ് അംഗീകാരം നൽകിയതായി ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി വ്യക്തമാക്കി. വ്യോമയാന മന്ത്രാലയത്തിന്റെ ശിപാർശയിലാണു തീരുമാനം. ധനമന്ത്രി ചെയർമാനായി ഒരു സമിതി ഓഹരി വിറ്റഴിക്കുന്നതു സംബന്ധിച്ച തീരുമാനം എടുക്കും. എത്ര ശതമാനം ഓഹരികൾ വിറ്റഴിക്കണമെന്ന് ഈ സമിതിയാണു തീരുമാനിക്കുക. സമിതി അംഗങ്ങൾ ആരൊക്കെയാണെന്നു പ്രധാനമന്ത്രി തീരുമാനി ക്കും.
സെബി മാത്യു
എയർ ഇന്ത്യ സ്വകാര്യവത്കരണത്തിന് കാബിനറ്റ് അംഗീകാരം
01:25 AM Jun 29, 2017 | Deepika.com