ദാവൂദിന്റെ കൂട്ടാളി മുസ്തഫ ദോസ മരിച്ചു
12:51 AM Jun 29, 2017 | Deepika.com
മുംബൈ: അധോലോക നായകൻ ദാവൂദ് ഇബ്രാഹിമിന്റെ കൂട്ടാളിയും 1993ലെ മുംബൈ സ്ഫോടനപരന്പരകളിലെ മുഖ്യ ആസൂത്രകനുമായ മുസ്തഫ ദോസ(60) ഹൃദയാഘാതം മൂലം മരിച്ചു. മുംബൈ ജെജെ ആശുപത്രിയിലായിരുന്നു അന്ത്യം. കഴിഞ്ഞ മാസം ടാഡാ കോടതി ദൊസ്സയെ കുറ്റക്കാരനായി കണ്ടെത്തിയിരുന്നു.