പൂന: മഹാരാഷ്ട്രയിലെ സത്താറ ജില്ലയില്‍ കുഴല്‍ക്കിണറില്‍ അകപ്പെട്ട അഞ്ചു വയസുകാന് മരിച്ചു. കിണറ്റില്‍നിന്നു വീണ്ടെടുത്ത കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
കിണറിന് 300 അടി താഴ്ചയാണുണ്ടായിരുന്നത്. 20 അടി താഴ്ചയിലാണ് കുട്ടി കുടുങ്ങിക്കിടന്നത്. വീഴ്ചയില്‍ കുട്ടിയുടെ മുഖത്തേക്കു മണ്ണിടിഞ്ഞു വീണു ശ്വാസതടസം അനുഭവപ്പെട്ടതിനാലാകാം മരണപ്പെട്ടതെന്ന് മെഡിക്കല്‍ സംഘം പറഞ്ഞു. കാര്‍ഷികാവശ്യങ്ങള്‍ക്കായി കുഴിച്ച കുഴല്‍ക്കിണറിലാണ് കുട്ടി വീണത്. പോലീസ് ഉദ്യോഗസ്ഥര്‍, ദേശീയ ദുരന്ത നിവാരണ സേനാംഗങ്ങള്‍, മെഡിക്കല്‍ സംഘം എന്നിവർ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നൽകി.
കുഴല്‍ക്കിണറില്‍ കുടുങ്ങിയ അഞ്ചു വയസുകാരന് മരിച്ചു
12:46 AM Jun 28, 2017 | Deepika.com