ഗായത്രി പ്രജാപതിയെ മുലായം സന്ദർശിച്ചു
12:30 AM Jun 28, 2017 | Deepika.com
ലക്നോ: മാനഭംഗക്കേസിൽ ജയിലിൽ കഴിയുന്ന മുൻ യുപി മന്ത്രി ഗായത്രി പ്രജാപതിയെ സമാജ്വാദി പാർട്ടി നേതാവ് മുലായം സിംഗ് യാദവ് സന്ദർശിച്ചു. പ്രജാപതി നിരപരാധിയാണെന്നും ഭീകരനോടെന്ന പോലെയാണു അദ്ദേഹത്തോടു പെരുമാറുന്നതെന്നും മുലായം പറഞ്ഞു.