മംഗളൂരു: ബണ്ട്വാളിൽ യുവതിയെയും രണ്ടുവയസുള്ള മകനെയും കുളത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. ബണ്ട്വാൾ വിട്ടൽ നെക്കരെകടുവിലെ മുഹമ്മദിന്റെ ഭാര്യ നാസിയ (35), മകൻ നൂമാൻ അഹ്മദ് എന്നിവരാണു മരിച്ചത്.
കഴിഞ്ഞദിവസം വൈകുന്നേരം ഇരുവരെയും കാണാതായതിനെത്തുടർന്ന് തെരച്ചിൽ നടത്തിയപ്പോഴാണ് രാത്രിയോടെ വീടിനു സമീപത്തെ കുളത്തിൽ മൃതദേഹങ്ങൾ കണ്ടെത്തിയത്. വിവരമറിഞ്ഞ് പോലീസെത്തി അന്വേഷണം തുടങ്ങി.
യുവതിയും രണ്ടുവയസുള്ള മകനും കുളത്തിൽ മരിച്ചനിലയിൽ
11:17 PM Jun 27, 2017 | Deepika.com