ഈദ്: ബിഎസ്എഫും പാക് റേഞ്ചേഴ്സും മധുരം കൈമാറി
01:35 AM Jun 27, 2017 | Deepika.com
ജമ്മു: ജമ്മു കാഷ്മീരിലെ അന്താരാഷ്ട്ര അതിർത്തിയിൽ ബിഎസ്എഫ് ജവാന്മാരും പാക് റേഞ്ചേഴ്സും പരസ്പരം മധുരം വിതരണം ചെയ്ത് ഈദ് ആഘോഷിച്ചു. ബിഎസ്എഫ് ആസ്ഥാനത്തു നടന്ന ഈദ് ആഘോഷത്തിൽ ജവാന്മാർക്ക് ഐജി രാം അവതാർ മധുരപലഹാരങ്ങൾ വിതരണം ചെയ്തു.