ശ്രീനഗർ: കേന്ദ്ര റിസർവ് പോലീസ് ഫോഴ്സി(സിആർപിഎഫ്)ന്റെ വാഹനത്തെ ഭീകരർ ആക്രമിച്ചു. ഒരു സബ് ഇൻസ്പെക്ടറും ഒരു കോൺസ്റ്റബിളും വീരമൃത്യു മരിച്ചു. നഗരമധ്യത്തിലെ പന്തൽ ചൗക്കിൽ വൈകുന്നേരം 5.30 നു നടന്ന ആക്രമണത്തിന്റെ ഉത്തരവാദിത്വം ലഷ്കർ ഇ തയിബ ഏറ്റെടുത്തു.
കൂടുതൽ സേനാ വിഭാഗങ്ങൾ എത്തിയതോടെ ഭീകർ സമീപത്തുള്ള ഡൽഹി പബ്ലിക് സ്കൂളിൽ കയറി. അവരെ പിടികൂടാനായി സ്കൂൾ വളഞ്ഞ സുരക്ഷാ സേനായ്ക്കുനേരെ ഭീകരർ ഇടക്കിടെ വെടിയുതിർത്തു. സ്കൂ ളിലെ കുട്ടികളെ രക്ഷിച്ചതായി പോലീസ്അവകാശപ്പെട്ടു. ഇരു പതോളം അധ്യാപകരെ രാത്രി പത്തരയോടെ പുറത്തുകടത്തി.
ഭീകരർ ആക്രമിച്ചു; രണ്ടു സൈനികർക്കു വീരമൃത്യു
01:34 AM Jun 25, 2017 | Deepika.com