കുട്ടികൾക്കെതിരായ സൈബർ കുറ്റങ്ങൾ റിപ്പോർട്ടു ചെയ്യാം
12:58 AM Jun 24, 2017 | Deepika.com
ന്യൂഡൽഹി: കുട്ടികൾക്കെതിരായ സൈബർ കുറ്റകൃത്യങ്ങളെപ്പറ്റി പരാതി നൽകാൻ പോക്സോ ഇ ബോക്സ്. ബാലാവകാശ സംരക്ഷണത്തിനുള്ള ദേശീയ കമ്മീഷന്റെ (എൻസിപിസിആർ) വെബ്സൈറ്റിൽ ആണ് ഇത്. ഇരയായ കുട്ടിക്കോ രക്ഷാകർത്താക്കൾക്കോ ബന്ധുക്കൾക്കോ സുഹൃത്തുക്കൾക്കോ പരാതി സമർപ്പിക്കാം. പരാതി നൽകാവുന്ന ഇടങ്ങൾ: വെബ്സൈറ്റ്: ncpcr.gov.in, ഇ-മെയിലിന്: pocsoebox-ncper@gov.in മൊബൈൽ: 9868235077