ചെന്നൈ: രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർഥി രാംനാഥ് കോവിന്ദിനു പിന്തുണ നല്കുമെന്നു അണ്ണാ ഡിഎംകെ അമ്മ വിഭാഗം ഡെപ്യൂട്ടി ജനറൽ സെക്രട്ടറി ടി.ടി.വി. ദിനകരൻ വ്യക്തമാക്കി. അനധികൃത സ്വത്തുസന്പാദന കേസിൽ ജയിൽ ശിക്ഷ അനുഭവിക്കുന്ന പാർട്ടി ജനറൽ സെക്രട്ടറി വി.കെ. ശശികലയാണു കോവിന്ദിനെ പിന്തുണയ്ക്കാൻ തീരുമാനമെടുത്ത്.
ഇതോടെ അണ്ണാ ഡിഎംകെയിലെ മുഴുവൻ വോട്ടും രാംനാഥ് കോവിന്ദിനു ലഭിക്കും. മുഖ്യമന്ത്രി എടപ്പാടി കെ. പളനിസ്വാമിയും പനീർശെൽവവവും നേരത്തേതന്നെ കോവിന്ദിനു പിന്തുണ പ്രഖ്യാപിച്ചിരുന്നു.
ദിനകരന്റെ പിന്തുണ കോവിന്ദിന്
12:58 AM Jun 24, 2017 | Deepika.com