രാഷ്ട്രപതി തെരഞ്ഞെടുപ്പ് : പനീർശെൽവം പക്ഷം കോവിന്ദിനെ പിന്തുണയ്ക്കും
01:33 AM Jun 23, 2017 | Deepika.com
ചെന്നൈ: എഐഡിഎംകെ പനീർശെൽവം പക്ഷം എൻഡിഎയുടെ രാഷ്ട്രപതിസ്ഥാനാർഥി രാംനാഥ് കോവിന്ദിന് പിന്തുണ പ്രഖ്യാപിച്ചു. ബിജെപി അധ്യക്ഷൻ അമിത് ഷാ പിന്തുണ തേടിയെന്നും എംഎൽഎമാരും എംപിമാരുമായി ഇക്കാര്യം സംസാരിച്ചെന്നും പനീർശെൽവം പറഞ്ഞു.