മഹാരാഷ്ട്രയിൽ കർഷകൻ ചിതയൊരുക്കി ജീവനൊടുക്കി
01:32 AM Jun 23, 2017 | Deepika.com
നാസിക്: മഹാരാഷ്ട്രയിലെ നാസിക് ജില്ലയിൽ രണ്ടു ദിവസത്തിനിടെ നാലു കർഷകർ ജീവനൊടുക്കി. ഇതിൽ ഒരാൾ സ്വയം ചിതയൊരുക്കിയാണു ജീവനൊടുക്കിയത്. സുപാദു ഭിക്ക പവാർ എന്ന എഴുപത്തിയേഴുകാരനാണു സ്വയം ചിത തയാറാക്കി അതിൽ ചാടി മരിച്ചത്. കചാരു പൻജ അഹേർ(65),ഹരിഷ്ചന്ദ്ര വസന്ത് അഹിർ, അപ്പാസാഹേബ് ഖാൻഡേർറാലു ജാദവ്(32) എന്നിവരാണു നാസിക് ജില്ലയിൽ ജീവനൊടുക്കിയ മറ്റു കർഷകർ.