അഹമ്മദാബാദ്: അന്താരാഷ്ട്ര യോഗദിനാചരണത്തോടനുബന്ധിച്ച് അഹമ്മദാബാദിലെ ജിഎംഡിസി മൈതാനത്ത് സംഘടിപ്പിച്ച യോഗ പരിശീലനം ലോക റിക്കാർഡിലേക്ക്. മൂന്നു ലക്ഷം പേരാണ് ഇന്നലെ ബാബാ രാംദേവിന്റെ നേതൃത്വത്തിലുള്ള പരിപാടിയിൽ പങ്കെടുത്തത്. ബിജെപി അധ്യക്ഷൻ അമിത് ഷാ, ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനി, ഉപമുഖ്യമന്ത്രി നിതിൻ പട്ടേൽ, മുൻ മുഖ്യമന്ത്രി ആനന്ദി ബെൻ പട്ടേൽ, ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥർ, ഹൈക്കോടതി ജഡ്ജിമാർ തുടങ്ങിയവരാണ് ബാബ രാംദേവിന്റെ നിർദേശങ്ങൾക്കനുസരിച്ച് യോഗഭ്യസനം നടത്തിയത്.
ഇതിനുമുന്പ് 2015 ജൂൺ 21നു ഡൽഹിയിലെ രജ്പഥിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നേതൃത്വം നല്കിയ യോഗ പരിശീലനമാണ് ആളുകളെക്കൊണ്ടു സന്പന്നമായത്. 35,985 പേരാണ് അന്നു പരിശീലനത്തിൽ പങ്കുചേർന്നത്.
ഗുജറാത്തിൽ മൂന്നു ലക്ഷം പേർ പങ്കെടുത്ത യോഗാഭ്യാസ പരിശീലനം ലോക റിക്കാർഡ്
01:44 AM Jun 22, 2017 | Deepika.com