രണ്ടു ഹിസ്ബുൾ ഭീകരർ കൊല്ലപ്പെട്ടു
01:44 AM Jun 22, 2017 | Deepika.com
ശ്രീനഗർ: വടക്കൻ കാഷ്മീരിലെ സോപോറിൽ സുരക്ഷാ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഹിസ്ബുൾ ഭീകരർ കൊല്ലപ്പെട്ടു. ബാസിദ് അഹമ്മദ് മിർ, ഗുലാർ അഹമ്മദ് എന്നിവരാണു കൊല്ലപ്പെട്ടത്. രണ്ട് എ.കെ. തോക്കുകൾ, അഞ്ച് എ.കെ. മാഗസീൻസ്, 124 തിര, ഒരു ഗ്രനേഡ് എന്നിവ ഭീകരരുടെ പക്കൽനിന്നു കണ്ടെടുത്തു.