വിവരാവകാശ മറുപടിയിൽ ആധാർ നൽകരുത്
12:51 AM Jun 21, 2017 | Deepika.com
ന്യൂഡൽഹി: വിവരാവകാശ നിയമപ്രകാരം അപേക്ഷിക്കുന്നവർക്ക് ആധാർ നന്പർ അടക്കം വ്യക്തികളുടെ സ്വകാര്യ വിവരങ്ങളൊന്നും നൽകരുതെന്ന് കേന്ദ്രം. ഡിപ്പാർട്ട്മെന്റ് ഓഫ് പഴ്സണൽ ആൻഡ് ട്രെയിനിംഗ് (ഡിഒപിടി) എല്ലാ മന്ത്രാലയങ്ങൾക്കും വകുപ്പുകൾക്കുമാണു നിർദേശം. അപേക്ഷകളും മറുപടികളും വെബ്സൈറ്റിൽ ഇടുന്പോഴും സ്വകാര്യ വിവരങ്ങൾ വരരരുതെന്നു നിർദേശിച്ചിട്ടുണ്ട്.