തട്ടിപ്പു കേസ്: ഡൽഹി മന്ത്രിയുടെ ഭാര്യയെ ചോദ്യംചെയ്തു

12:06 AM Jun 20, 2017 | Deepika.com
ന്യൂ​ഡ​ൽ​ഹി: പ​ണം ത​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ ഡ​ൽ​ഹി ആ​രോ​ഗ്യ​മ​ന്ത്രി സ​ത്യേ​ന്ദ്ര ജെ​യി​ന്‍റെ ഭാ​ര്യ​യെ സി​ബി​ഐ ചോ​ദ്യം ചെ​യ്തു. 2015-16 കാ​ല​ത്ത് വി​വി​ധ സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളു​മാ​യി ചേ​ർ​ന്ന് 4.63 കോ​ടി രൂ​പ​യു​ടെ ത​ട്ടി​പ്പു ന​ട​ത്തി​യെ​ന്ന കേ​സി​ലാ​ണ് സ​ത്യേ​ന്ദ്ര ജെ​യി​ന്‍റെ ഭാ​ര്യ പൂ​നം ജെ​യി​നെ ചോ​ദ്യംചെ​യ്ത​ത്. എ​ന്നാ​ൽ, ആം ​ആ​ദ്മി പാ​ർ​ട്ടി​യു​ടെ സ​ർ​ക്കാ​രി​നെ ത​ക​ർ​ക്കാ​ൻ സി​ബി​ഐ​യെ ഉ​പ​യോ​ഗി​ച്ചു​ള്ള കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ ഗൂ​ഢ​നീ​ക്ക​മാ​ണെ​ന്ന് ആ​രോ​പി​ച്ച എ​എ​പി, സൗ​ജ​ന്യ​മാ​യി മ​രു​ന്നു​ക​ൾ വി​ത​ര​ണം ചെ​യ്യു​ന്ന മൊ​ഹ​ല്ല ക്ലി​നി​ക് പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ന​ട​പ​ടി​ക​ളെ​യാ​ണ് അ​ന്വേ​ഷ​ണ​ത്തി​ലൂ​ടെ ല​ക്ഷ്യ​മാ​ക്കു​ന്ന​തെ​ന്നും ആ​രോ​പി​ച്ചു.

ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ൾ ന​ട​ത്തി​യ ടോ​ക് ടു ​എ​കെ പ​ദ്ധ​തി​യി​ൽ ക്ര​മ​ക്കേ​ടു​ണ്ടെ​ന്ന പ​രാ​തി​യി​ൽ ക​ഴി​ഞ്ഞ​യാ​ഴ്ച ഉ​പ​മു​ഖ്യ​മ​ന്ത്രി മ​നീ​ഷ് സി​സോ​ദി​യ​യെ​യും സി​ബി​ഐ ചോ​ദ്യം ചെ​യ്തി​രു​ന്നു.