മുംബൈ: രാംനാഥ് കോവിന്ദിനെ എൻഡിഎയുടെ രാഷ്ട്രപതിസ്ഥാനാർഥിയാക്കിയതിൽ അതൃപ്തി അറിയിച്ച് ശിവസേന രംഗത്ത്. ദളിത് വിഭാഗക്കാരനെ സ്ഥാനാർഥിയാക്കിയതു വോട്ട്ബാങ്ക് ലക്ഷ്യമിട്ടാണെങ്കിൽ പിന്തുണ നല്കില്ലെന്നു ശിവസേന അധ്യക്ഷൻ ഉദ്ധവ് താക്കറെ പറഞ്ഞു. രാഷ്ട്രപതിതെരഞ്ഞെടുപ്പിൽ ശിവസേനയുടെ നിലപാട് ഇന്നു പ്രഖ്യാപിക്കുമെന്നും താക്കറെ കൂട്ടിച്ചേർത്തു.
കർഷകർക്കു ഗുണം ലഭിക്കുന്നതിനാണു ഡോ.എം.എസ്. സ്വാമിനാഥന്റെ പേര് നിർദേശിച്ചതെന്നു താക്കറെ വ്യക്തമാക്കി.
രാഷ്ട്രപതിതെരഞ്ഞെടുപ്പിൽ ശിവസേനയുടെ നിലപാട് നിർണായകമാണ്. ശിവസേനയ്ക്ക് 21 ലോക്സഭാംഗങ്ങളും മൂന്ന് രാജ്യസഭാംഗങ്ങളുമാണുള്ളത്. 288 അംഗ മഹാരാഷ്ട്ര നിയമസഭയിൽ ശിവസേനയ്ക്ക് 63 അംഗങ്ങളുണ്ട്.
രാഷ്ട്രപതി സ്ഥാനാർഥി: ശിവസേനയ്ക്ക് അതൃപ്തി
12:06 AM Jun 20, 2017 | Deepika.com