കോയന്പത്തൂർ: ബൈക്കിൽ അച്ഛനും അമ്മയ്ക്കുമൊപ്പം പോകുന്നതിനിടെ തെറിച്ചുവീണ് പിഞ്ചുകുഞ്ഞ് മരിച്ചു. ശരവണംപട്ടി ഇ.പി.കോളനി മുഹമ്മദ് ഇല്യാസിന്റെ മകൻ മുസ്തഫ (രണ്ടുവയസ്)യാണ് മരിച്ചത്.
ഇല്യാസും ഭാര്യ റഫിയാതുൽ ബസ്റിയയും കുഞ്ഞിനൊപ്പം ബൈക്കിൽ ഗാന്ധിപുരം വഴി പോകുന്നതിനിടെ ക്രോസ്കട്ട് റോഡിൽ മുൻവശത്തെ വാഹനത്തിൽ ഇടിക്കാതിരിക്കാൻ ബ്രേക്ക് പിടിച്ചപ്പോൾ മുസ്തഫ ഉമ്മയുടെ കൈയിൽനിന്നും റോഡിലേക്കു തെറിച്ചുവീഴുകയായിരുന്നു.
വീഴ്ചയിൽ തലയ്ക്കു ഗുരുതരമായി പരിക്കേറ്റ കുഞ്ഞിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയ്ക്കിടെ മരിച്ചു.
ബൈക്കിൽനിന്നും വീണ് പിഞ്ചുകുഞ്ഞ് മരിച്ചു
10:03 PM Jun 19, 2017 | Deepika.com