മുംബൈ: മലയാളി യുവതിക്ക് വിമാനത്തിനുള്ളിൽ സുഖ പ്രസവം. ദമാമിൽനിന്നു കൊച്ചിയിലേക്കു പറന്ന ജെറ്റ് എയർവേസിന്റെ 9 ഡബ്ല്യു 569 വിമാനത്തിനുള്ളിലാണ് യുവതി പ്രസവിച്ചത്.
യാത്രയ്ക്കിടെ പ്രസവ വേദന അനുഭവപ്പെട്ട യുവതിയെ ജീവനക്കാരും വിമാനത്തിലുണ്ടായിരുന്ന ഒരു നഴ്സും ചേർന്നു പരിചരിച്ചു. വിമാനം മുംബൈയിലിറങ്ങിയശേഷം യുവതിയെയും കുഞ്ഞിനെയും ആശുപത്രിയിലേക്കു മാറ്റി. യുവതിക്കും കുഞ്ഞിനും ആരോഗ്യപരമായ ബുദ്ധിമുട്ടുകളില്ലെങ്കിലും യാത്ര തുടരുന്നത് സുരക്ഷിതമല്ലാത്തതിനാൽ അത് ഒഴിവാക്കുകയായിരുന്നു. വിമാനം ഒന്നര മണിക്കൂർ വൈകി ഇന്നലെ 12.45നു കൊച്ചിയിലെത്തി.
യുവതിക്കൊപ്പം മറ്റാരുമുണ്ടായിരുന്നില്ല. അതിനാൽ ഇവരുടെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
മലയാളി യുവതിക്കു വിമാനത്തിൽ സുഖ പ്രസവം
12:16 AM Jun 19, 2017 | Deepika.com